
കരുനാഗപ്പള്ളി: ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ലോഗോ പ്രകാശനം കന്നേറ്റി ശ്രീനാരായണഗുരു പവലിയനിൽ ജില്ലാ കളക്ടർ, മുൻ എം.എൽ.എ ആർ.രാമചന്ദ്രന് ലോഗോ നൽകി നിർവഹിച്ചു.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, കൗൺസിലർമാരായ എം.അൻസാർ, ശാലിനി രാജീവൻ, ബിന്ദു അനിൽകുമാർ, പ്രസന്ന തുളസീധരൻ, സുഷ അലക്സ്, സതീഷ് തേവനത്ത് സിംലാൽ, ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാർ, എൻ.അജയകുമാർ, മുനമ്പത്ത് വഹാബ്, ബിനോയ് കരുമ്പാലിൽ രാജേഷ് കന്നേറ്റി, രാജു കൊച്ചുതോണ്ടലിൽ, അജയൻ, സദാനന്ദൻ കരിമ്പാലിൽ തുടങ്ങിയവർ സംസാരിച്ചു. ലോഗോ രൂപകല്പന ചെയ്ത കൃഷ്ണചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.