പരവൂർ : പൂതക്കുളം പഞ്ചായത്തിലെ സംരംഭകർക്ക്‌ വായ്‌പ, ലൈസൻസ്,​ സബ്‌സിഡി എന്നിവ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന മേള ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വകുപ്പിന്റെയും

പഞ്ചായത്തിന്റെയും സഹകരണത്തിലാണ് മേള സംഘടിപ്പിക്കുന്നത്. പഞ്ചായത്തിൽ 130 യൂണിറ്റുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിഅമ്മ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.ജി.ജയ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വികസന ഓഫീസർ എസ്.നജീം വിഷയാവതരണം നടത്തും.