raman
രാമൻകളങ്ങര മരുത്തടി റോഡിലെ നീളൻ കുഴികൾ

കൊല്ലം: രാമൻകുളങ്ങര മരുത്തടി റോഡിലെ നെടുനീളൻ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാകുന്നു. ഇതോടെ ഇരുചക്ര വാഹന യാത്രക്കാരുടെ പേടിസ്വപ്നമായി മാറുകയാണ് ഈ റോഡ്.

കേന്ദ്രീയ വിദ്യാലത്തിലെയും സെന്റ് മേരീസ് സ്‌കൂളിലെ നൂറു കണക്കിന് വിദ്യാർത്ഥികൾ ഇതുവഴി ഏറെ കഷ്ടപ്പെട്ടാണ് യാത്ര ചെയ്യുന്നത്. മഴയത്ത് റോഡിലെ കുഴികൾ ചെറുകുളങ്ങളായി മാറും. കേബിൾ സ്ഥാപിക്കാൻ റോഡ് വെട്ടിമുറിച്ച കെ.എസ്.ഇ.ബി,​ അറ്രകുറ്റപ്പണിക്ക് 50 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ,​ നഗരസഭ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന് മമത നഗർ റസിഡന്റ്സ് അസോസിയേഷൻ ആരോപിച്ചു. പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ പിള്ള, എ. മോഹനകുമാർ, എസ്. സുരേഷ് കുമാർ, ആർ. പ്രസന്നകുമാർ, എം. ബൈജു, പി.നെപ്പോളിയൻ,എം. അൻവർദീൻ, ശ്രീകുമാർ വാഴങ്ങൽ, ജി. അരുൺകുമാർ, സോമശേഖരൻ പിള്ള, കെ.എസ്. മോഹൻലാൽ, ജി. രാജേന്ദ്രപ്രസാദ്, ടി.സി. ജോർജ്, വി. ഹരിഹരമണി, കരുണാ അജിത് എന്നിവർ സംസാരിച്ചു.