ഏരൂർ : നിരോധിത പുകയില ഉത്പ്പനങ്ങൾ വിൽപ്പന നടത്തിയയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിലറ പന്തടിമുകൾ സജി മന്ദിരത്തിൽ സാംകുമാറിനെ(44)യാണ് അറസ്റ്റ് ചെയ്തത്. അയിലറ പന്തടിമുകളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. ഏരൂർ ഇൻസ്‌പെക്ടർ എം.ജി.വിനോദ്, എസ്.ഐ നിസാറുദീൻ, എ.എസ്.ഐ മധു, എസ്.സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.