
കൊല്ലം: കൊല്ലം ആർ.എം.എസിന്റെ പ്രവർത്തനം നിലനിറുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്റി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകിയതായും തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
ജില്ലയിലെ 120 പോസ്റ്റ് ഓഫീസുകളുടെയും അതിന് കീഴിലുള്ള ശാഖകളുടെയും തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്ന ആർ.എം.എസ്, എൽ-1 നിലവാരത്തിലേയ്ക്ക് ഉയർത്തണമെന്നും ജില്ലയിലെ തപാൽ വിതരണം കൂടുതൽ വേഗത്തിലാക്കാൻ ഐ.സി.എച്ച് (ഇൻട്രാ സർക്കിൾ ഹബ്) ആരംഭിക്കണമെന്നും എം.പി മന്ത്രിയോട് ആവശ്യപ്പെട്ടു.
കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുമ്പോൾ ആർ.എം.എസിനായി സൗകര്യങ്ങൾ ഒരുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.