കൊല്ലം: കേരള കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സഹകരണസംഘങ്ങൾ,​ ബാങ്കുകൾ മറ്റുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇ.കെ.നായനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് തുക 30,000 രൂപയായി ഉയർത്തി.

നേരത്തെ ഇത് 15,000 രൂപയായിരുന്നു. സഹകരണ അക്കാഡമിയുടെ (കേപ് ) കീഴിലുള്ള പെരുമൺ എൻജിനിയറിംഗ് കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ ഈ അദ്ധ്യായന വർഷം മുതൽ ഇത് ബാധകമായിരിക്കും.

കൂടാതെ,​ എല്ലാ ബ്രാഞ്ചുകളിലും 5 ശതമാനം സീറ്റുകൾ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.