 
കരുനാഗപ്പള്ളി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണിലുള്ള പടനായർകുളങ്ങര മഹാദേവർ ക്ഷേത്ര അങ്കണത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പൂക്കൃഷി തുടങ്ങുന്നു. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂമി കൃഷിക്ക് അനുയോജ്യമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തങ്ങൾ നഗരസഭ ചെയർമാൻ കോട്ടയിൽരാജു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. എ.ഡി.എസ് അംഗം പ്രീത സംസാരിച്ചു.