കൊല്ലം: സെലക്ഷൻ ഹോക്കി ടൂർണമെന്റിൽ ആൺ, പെൺ വിഭാഗങ്ങളിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ടീം ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം പി.എം.എസ്‌.എ.എം.എ എച്ച്.എസ്‌.എസിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ മലമ്പുഴ ജി.വി എച്ച്.എസ്‌.എസിനെയും പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. വിജയികൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ അദ്ധ്യക്ഷനായി. ജില്ലാ സ്പോർട്സ് കോ- ഓർഡിനേറ്റർ എ.ആർ. മുഹമ്മദ് റാഫി സ്വാഗതവും ജില്ലാ സെക്രട്ടറി എസ്‌. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.