sumalanam

കൊല്ലം: വിളക്കിത്തല നായർ സഭ ജില്ലാ സമ്മേളനം ആയൂർ എൻ.എസ്.എസ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. സജീവ് ലാൽ അദ്ധ്യക്ഷനായി. ധനസഹായ വിതരണം ദക്ഷിണ മേഖലാ സെക്രട്ടറി ഒമേഗ രമേഷും സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ് ലാലും ചേർന്ന് നിർവഹിച്ചു. പഠനോപകരണ വിതരണം രഞ്ചിത്ത് പനയമുട്ടം, ബാലരാമപുരം ഹരി എന്നിവർ ചേർന്ന് നടത്തി. പണിമൂല മധു പതാക കൈമാറി. മുകേഷ് മൈനാഗപ്പള്ളി സ്വാഗതവും ശാലിനി കടയ്ക്കൽ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഏറം മോഹനൻ (രക്ഷാധികാരി), അജി മതിര (പ്രസിഡന്റ്), രാജുനായർ പുത്തൂർ, മണിലാൽ കടക്കൽ (വൈസ് പ്രസിഡന്റ്), മുകേഷ് മൈനാഗപ്പള്ളി (സെക്രട്ടറി), ഉദയരാജ് കുണ്ടറ (ഉത്തരമേഖല സെക്രട്ടറി), സന്തോഷ് തലച്ചിറ (ദക്ഷിണമേഖലാ സെക്രട്ടറി), അമൽ പുനലൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.