കൊട്ടാരക്കര: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭാ സംഗമവും സംഘടിപ്പിക്കും. നാളെ ഉച്ചക്ക് 2ന് കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. റൂറൽ എസ്.പി കെ.ബി.രവി,​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്,​ തിരക്കഥാകൃത്ത് ജി.നിതീഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. അസോ.റൂറൽ ജില്ലാ പ്രസിഡന്റ് എം.രാജേഷിന്റെ അദ്ധ്യക്ഷതതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ആർ.എൽ.സാജു,​ ഡിവൈ.എസ്.പിമാരായ ജി.ഡി.വിജയകുമാർ,​ എസ്.ഷെരീഫ്,​ ഷൈനു തോമസ്,​ പൊലീസ് അസോസിയേഷൻ സെക്രട്ടറി എസ്.ഗിരീഷ്,​ എം.എസ്.കൃഷ്ണകുമാർ,​ നിക്സൺ ചാൾസ് എന്നിവർ സംസാരിക്കും.