 
ഓച്ചിറ: ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, കില, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഇടക്കുളങ്ങര ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിൽ തഴവ ആദിത്യ വിലാസം ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ഭരണഘടനാ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ അദ്ധ്യക്ഷനായി. കില റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ ക്ലാസെടുത്തു. വാർഡ് അംഗം സുശീലാമ്മ, പി. ടി. എ പ്രസിഡന്റ് കെ. സതീശൻ, ഡെപ്യൂട്ടി പ്രഥമാദ്ധ്യാപിക വി. എസ്. കവിത, സ്റ്റാഫ് സെക്രട്ടറി ജെ. വിനീഷ് എന്നിവർ പ്രസംഗിച്ചു.