 
പൊരുവഴി : മൈനാഗപ്പള്ളി കടപ്പാ ഗവ.എൽ .വി .എച്ച് .എസിൽ ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സെക്യൂരിറ്റി ക്യാബിന്റെയും ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ. എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് പി.എസ്.സാനു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു മോഹൻ ,സ്റ്റാഫ് സെക്രട്ടറി ജോസ് കുട്ടി, എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ എ.അൻസാർ നന്ദി പറഞ്ഞു