
തഴവ: കൊവിഡ് ബാധിച്ച് വൃദ്ധൻ മരിച്ചു. തഴവ വടക്കും മുറികിഴക്ക് തെക്കടത്ത് തെക്കതിൽ ശ്രീധരനാണ് (87) മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: അമ്മിണി, രമണൻ, രജി. മരുമക്കൾ: സുരേന്ദ്രൻ, ജയശ്രീ, ശ്രീഷ. സഞ്ചയനം 18ന് രാവിലെ 8ന്.