mla-chavara
ചവറ മടപ്പള്ളി മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എം .എൽ. എ നിർവഹിക്കുന്നു

ചവറ: മടപ്പള്ളി മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനവും നിക്ഷേപം സ്വീകരിക്കലും നടന്നു. ഓഫീസ് ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. ആദ്യ നിക്ഷേപം സ്വീകരിക്കൽ മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരനും. ഗ്രൂപ്പ് നിക്ഷേപവും ക്രെഡിറ്റ് സ്കീം ഉദ്ഘാടനവും കരുനാഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻ പിള്ളയും നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് എൻ.വിക്രമ കുറുപ്പ് അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ജി.ആർ.ഗീത സ്വാഗതം പറഞ്ഞു. സി.പി. എം ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ, സി.രതീഷ്, സി.കെ.ടെസ്സ് എന്നിവർ സംസാരിച്ചു.ഡയറക്ടർ ബോർഡ് അംഗം ലീലാമ്മ നന്ദി പറഞ്ഞു.