citu
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.എെ.ടി.യു) നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് മൾട്ടി പർപ്പസ് സഹകരണ സംഘത്തിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.സി.ഇ.യു ശൂരനാട് ഏരിയ ട്രഷർ കെ. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സഹകരണ മേഖലയെ തകർക്കുന്ന രീതിയിൽ നിയമനിർമ്മാണത്തിനൊരുങ്ങുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.എെ.ടി.യു) നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് മൾട്ടി പർപ്പസ് സഹകരണ സംഘത്തിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കെ.സി.ഇ.യു ശൂരനാട് ഏരിയ ട്രഷർ കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ അദ്ധ്യക്ഷനായി. മൾട്ടി പർപ്പസ് സഹകരണ സംഘം സെക്രട്ടറി ആശ, പട്ടിക ജാതി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി രമാ ഭാർഗവൻ, വിശ്വനാഥക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.