glps
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സഡാക്കോ സുസുക്കിയുടെ സ്മരണാർത്ഥം ഓച്ചിറ വലിയകുളങ്ങര ജി.എൽ. പി. എസിൽ കുട്ടികൾ നിർമ്മിച്ച സമാധാനത്തിന്റെ സന്ദേശ വാഹകരായ സഡാക്കോ കൊക്കുകൾ

ഓച്ചിറ: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സഡാക്കോ സസാക്കിയുടെ സ്മരണാർത്ഥം സമാധാനത്തിന്റെ സന്ദേശ വാഹകരായ സഡാക്കോ കൊക്കുകളുടെ നിർമ്മാണ മത്സരം വലിയകുളങ്ങര ജി.എൽ. പി. എസിൽ നടന്നു. പ്രീപ്രൈമറി വിഭാഗത്തിൽ ഫായിസ് മുഹമ്മദ്, നിഹാൻ, ബദ്രിനാഥ്, ഭാഗ്യ നന്ദ എന്നിവരും എൽ.പി വിഭാഗത്തിൽ സുഹൈൽ , ദേവിക, കേദാർനാഥ് എന്നിവരും ഒന്നുംരണ്ടും മൂന്നും സമ്മാനങ്ങൾക്ക് അർഹരായി. പോസ്റ്റർ നിർമ്മാണം, പ്രശ്നോത്തരി, റാലി, ലഘുപ്രസംഗം, ഗാനം തുടങ്ങിയവയും ഉണ്ടായിരുന്നു. എച്ച്.എം ജയലക്ഷ്മി ദിനാചരണ സന്ദേശം അറിയിച്ചു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ സുരേഷ് കുമാർ, അദ്ധ്യാപകരായ റുബൈസ, രേഖാ ഭായി, ശ്രീജ, ജോസ് ആന്റണി, രമണി, ബീനാ ദേവി, ഷീജ തുടങ്ങിയവർ സംസാരിച്ചു.