കൊല്ലം : എസ്.എൻ.വനിതാ കോളേജ് സംഗീത വിഭാഗത്തിന്റെയും സംഗീത ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ദേശഭക്തി ഗാനമത്സരം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷനായി. അദ്ധ്യാപകരായ പി.ജെ.അർച്ചന, ടി.ഷിബു, ഡോ.പ്രവീൺ മാത്യു എന്നിവർസംസാരിച്ചു. സംഗീത വിഭാഗം മേധാവി ഡോ.അപർണ്ണ സുധീർ സ്വാഗതവും അദ്ധ്യാപിക ശ്വേതാ ആർ. മോഹൻ നന്ദിയും പറഞ്ഞു. ശോഭിത പ്രവീൺ ഒന്നാം സ്ഥാനവും സുജിതയും സംഘവും രണ്ടാം സ്ഥാനവും ഭാവന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.