കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിന് ഐ. ഇ. ഇ ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻ സൊസൈറ്റിയുടെ രാജ്യാന്തര പുരസ്‌ക്കാരമായ 'സി.എം.ഡി മോസ്റ്റ് ഹാപ്പനിംഗ് ചാപ്റ്റർ' ലഭിച്ചു.

തുടർച്ചയായ മൂന്നാം തവണയാണ് ഈ അംഗീകാരം യു.കെ.എഫിന് ലഭിക്കുന്നത്. വ്യവസായ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയായ 'എൻജി നിയറിംഗ് 4.0' നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കോളേജിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ലോകത്തിലെ 450 ലധികം ഐ.എ.എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകളോട് മത്സരിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം മൂന്നാം തവണയും നേടിയത്.

കോളേജിലെ ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻ സൊസൈറ്റിയുടെ (ഐ.എ.എസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ പ്രോജക്ടുകൾ, ഇൻറേൺഷിപ്പുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ടെക്നിക്കൽ മത്സരങ്ങൾ എന്നിവ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായി കോളേജ് ഡയറക്ടർ അമൃത പ്രശോഭ് പറഞ്ഞു.

എൻജിനിയറിംഗ് വിദ്യാഭ്യാസത്തോടൊപ്പം വ്യവസായ പരിശീലനവും സാദ്ധ്യമാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ പ്രോഗ്രാമുകൾ, റിയൽ ടൈം പ്രോജക്ടുകൾ, സോഫ്റ്റ്സ്കിൽ ഡിവലപ്പ്മെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി വരുന്നതായി കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് പറഞ്ഞു.

പ്രിൻസിപ്പൽ ഡോ.ഇ.ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി. എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ചാപ്റ്റർ അഡ്വൈസർ പ്രൊഫ. എ. ജി. അഖിൽ , ചെയർ പി. സ്വപ്ന, സെക്രട്ടറി കൈലാസ് കൃഷ്ണൻ തുടങ്ങിയവർ അടങ്ങുന്ന സംഘത്തിന്റെ പ്രയത്നമാണ്

അംഗീകാരത്തിലെത്തിച്ചത്.