കൊല്ലം: ഭരണഘടനയെക്കുറിച്ച് കൃത്യമായ അവബോധം ഓരോരുത്തർക്കും ഉണ്ടാകണമെന്ന് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
ദി സിറ്റിസൺ ഭരണഘടന സാക്ഷരതാ പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിലെ ജയൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച വിദ്യാർത്ഥി, അദ്ധ്യാപക സംഗമവും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ അദ്ധ്യക്ഷനായി.
മുൻ എം.പി ഡോ.എ.സമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ.പി. കെ. ഗോപൻ, അനിൽ എസ്. കല്ലേലിഭാഗം, ജെ.നജീബത്ത്, വസന്താ രമേശ്, ആസൂത്രണ സമിതിയിലെ സർക്കാർ പ്രതിനിധി എം.വിശ്വനാഥൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ.ആമിന, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ തുടങ്ങിയവർ പങ്കെടുത്തു.