 
കൊട്ടിയം : എൻ.എസ്.എം ജി.എച്ച്.എസിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ദിനാചരണം എം.നൗഷാദ് എം.എൽ.എ ഉദ്ഘടനം ചെയ്തു. പ്രഥമാദ്ധ്യാപിക ജൂഡിത് ലത അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രഥമാദ്ധ്യാപിക ബീന ഡേവിഡ്, അനിൽകുമാർ, കസ്തുർബ, പി.ടി.എ പ്രസിഡന്റ് ശശാങ്കൻ, എസ്.പി.സി അഡിഷണൽ നോഡൽ ഓഫീസർമാരായ വൈ.സാബു, ബി.രാജേഷ്, സി.പി.ഒ മാരായ ജിസ്മി, എയ്ഞ്ചൽ മേരി, ജെ.ബുഷറ മോൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികളെ ആദരിക്കുകയും വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.