 
കരുനാഗപ്പള്ളി: ആർ.എസ്.പി കുലശേഖരപുരം ലോക്കൽ സമ്മേളനത്തിന് പി.കെ.ദിവാകരൻ നഗറിൽ ( ചമ്പൻ കോട്ട് സ്കൂൾ) തുടക്കമായി. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയും കൊടിമരവും ഇന്നലെ വൈകിട്ട് സ്കൂൾ അങ്കണത്തിൽ എത്തി. പി.കെ.ദിവാകരന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമരവും ആർ.സുഗതന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാകയും എത്തിയതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ് ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്ര് അംഗം ഷിബു ബേബിജോൺ മുഖ്യാഥിതിയായിരിക്കും. സമ്മേളനത്തിൽ മനോജ് കണ്ടത്തിൽ അദ്ധ്യക്ഷനാകും.