 
അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ ക്യാബിനറ്റ് അംഗങ്ങൾ ചുമതലയേറ്റു. ചടങ്ങ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ഉദ്ഘാടനം ചെയ്തു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷനാകും. മാനേജർ എൻ. സുല, സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ പ്രീതി ചന്ദ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഗൗതം പ്രസാദ് (സ്കൂൾ ഹെഡ് ബോയ്), ജെമിം സൈറ ജോൺ (സ്കൂൾ ഹെഡ് ഗേൾ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.