photo
ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു . പി.ടി. എ പ്രസിഡന്റ് അനിൽ ആർ.പാലവിള അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ വി.രാജൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് എസ്. പൈനുംമൂട്, എസ്. അനന്ദൻപിള്ള, ഡി. ജയ ശ്രീ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഐ. വീണാറാണി സ്വാഗതവും എൻ. എസ്. എസ്. ഓഫീസർ കെ. എസ്.ബിന്ദു നന്ദിയും പറഞ്ഞു.