ചാ​ത്ത​ന്നൂർ : ദേ​ശീ​യ പാ​ത​യിൽ ഇ​ത്തി​ക്ക​ര പാ​ല​ത്തിൽ സൂ​പ്പർ ഫാ​സ്റ്റ് ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു, യാ​ത്ര​ക്കാർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ വൈ​കി​ട്ട് 6.30 മ​ണി​യോടെ കൊ​ട്ടി​യ​ത്തേ​യ്​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സിന് പു​റ​കേ പാ​ല​ക്കാ​ട്ട​ത്തേ​യ്​ക്ക് പോ​വു​ക​യാ​യി​രു​ന്ന സൂ​പ്പർ ഫാ​സ്റ്റ് ബ​സാ​ണ് ഇ​ടി​ച്ച​ത്. ഏഴ് യാ​ത്ര​ക്കാരെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യആ​ശു​പ​ത്രി​ക​ളിൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ടർ​ന്ന് ദേ​ശീ​യ പാ​ത​യിൽ അ​ര മ​ണി​ക്കൂറോളം ഗ​താ​ഗ​ത ത​ട​സപ്പെട്ടു.