 
ഓയൂർ: വാളിയോട് ഏലായിൽ കൃഷിചെയ്തിരുന്ന ഏത്തവാഴകൾ സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു.വാളിയോട് മലയില വീട്ടിൽ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് വസ്തുവിൽ കൃഷി ചെയ്തിരുന്ന 20 ഓളം കുലയ്ക്കാറായ ഏത്തവാഴകളാണ് വെട്ടി നശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.