bjp
ജില്ലാ ആശുപത്രി സ്റ്റോക്ക് സൂപ്രണ്ടിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചപ്പോൾ

കൊല്ലം: പേ വിഷബാധയ്ക്കുള്ള വാക്സിൻ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സ്റ്റോക്ക് സൂപ്രണ്ടിനെ ഉപരോധിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന ഉപരോധം, ആയിരത്തിലധികം വാക്‌സിനുകൾ ഓർഡർ ചെയ്യിപ്പിച്ച ശേഷമാണ് അവസാനിപ്പിച്ചത്. ഇന്നലെ പൂച്ചയുടെ കടിയേറ്റ കുണ്ടറ സ്വദേശി ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. പേ വിഷ ബാധയ്ക്കുള്ള വാക്സിൻ ഇല്ലാത്തതിനാൽ രോഗിയെ പൂയപ്പളി ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയും മരുന്നില്ലാത്തതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 5000 രൂപ ചെലവഴിച്ചാണ് വാക്‌സിൻ എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം.

ബി.ജെ.പി കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം, വൈസ് പ്രസിഡന്റ് ജയിംസ് മൂതാക്കര, സെക്രട്ടറി അഭിഷേക് മുണ്ടക്കൽ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത് കച്ചേരി, ആശ്രമം ഏരിയാ സെക്രട്ടറി ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.