salesh

ചവറ: ദേശീയപാതയിൽ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്കും ഇൻഫീൽഡും കൂട്ടിയിടിച്ചായിരുന്നു അപകടം. എൻഫീഡിൽ സഞ്ചരിച്ച നീണ്ടകര പരിമണം കടവത്ത് പുത്തൻ വീട്ടിൽ ഹരിഹരൻ പിള്ളയുടെ മകൻ സലേഷാണ് (28) മരിച്ചത്. കൊല്ലം മലബാർ ഗോൾഡിലെ ജീവനക്കാരനാണ്‌ മരിച്ച സലേഷ്. ജോലികഴിഞ്ഞ് മടങ്ങും വഴി ചവറയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങിവരുന്ന വഴി രാത്രി 10 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ നീണ്ടകര പുത്തൻ തോപ്പിൽ ബിനോയിയുടെ നിലയും ഗുരുതരമാണ്. മരിച്ച സലേഷിന്റെ ഭാര്യ: ആരതി. ഇവർക്ക് ഒരു വയസുള്ള കുഞ്ഞുമുണ്ട്.