photo
ആർ.എസ്.പി കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ ഷിബുബേബിജോൺ മുക്യ പ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം ശക്തി ആർജ്ജിച്ച് വരികയാണെന്ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഷിബുബേബി ജോൺ പറഞ്ഞു. പി.കെ. ദിവാകരൻ നഗറിൽ സംഘടിപ്പിച്ച ആർ.എസ്.പി കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയ രാഷ്ട്രീയത്തിന് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ നാടിന് ആപത്താണ്. ഇടതു പക്ഷ രാഷ്ട്രീയം കേരളത്തിൽ പ്രതിസന്ധിയിലാണ്. ഭരണാധികാരികൾ ഏകാധിപതികളായി മാറുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നത്. കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം ആർ.എസ്.പി ആണെന്നും ഷിബുബേബി ജോൺ പറഞ്ഞു. പ്രതിനിധി സമ്മേളനം ആർ.വൈ.എഫ് ദേശീയ സെക്രട്ടറി പുലത്തറ നൗഷാദ് ഉദ്ഘാടനം ചെയ്തു. സദാനന്ദൻപിള്ള പതാക ഉയർത്തി. സുനിൽ രക്തസാക്ഷി പ്രമേയവും ഷിബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. മനോജ് കണ്ടത്തിൽ അദ്ധ്യക്ഷനായി. എം.എസ്.ഷൗക്കത്ത്, പി.രാജു, അഡ്വ.എസ്.സോമൻ, സി.എം.ഷെറീഫ്, ഡിജു, കെ.ജെ.പ്രസേനൻ, ശക്തികുമാർ എന്നിവർ പ്രസംഗിച്ചു. സദാനന്ദൻ പിള്ള പ്രവർത്തന റിപ്പോർട്ടും , സി.ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന നേതാക്കളെ ഷിബുബേബിജോൺ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എ. പ്രീതൻ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.