swa
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഹെർമ്മോയിൻ പി മാക്സ് വെൽ

കൊല്ലം: തേവള്ളി ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്. എസ് ഫോർ ബോയ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഹെർമ്മോയിൻ പി.മാക്സ് വെൽ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എം.റസിയ ബീവി അദ്ധ്യക്ഷയായി. കേരള കഥാ പ്രസംഗ അക്കാഡമി ചെയർമാൻ ഡോ. വസന്തകുമാർ സാംബശിവൻ 'ഗാന്ധിജി, സഹനത്തിന്റെ ദേവദൂതൻ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ അസിതാകുമാരി ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശിഷ്ടാതിഥിയെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി

എസ്.എസ്.അരുൺ, മഞ്ജുള ആൽബർട്ട്, എസ്.സെൽവരാജൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 7.30 ന് സ്കൂളിന്റെയും ജില്ലാ ചിൽഡ്രൻ ആൻഡ് പൊലീസ് പദ്ധതി ഡി ക്യാപ്പിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെയും കായിക താരങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഫ്രീഡം റൺ സംഘടിപ്പിക്കും. കൊല്ലം സിറ്റി അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് സോണി ഉമ്മൻ കോശി ഫ്രീഡം റൺ ഫ്ളാഗ് ഒഫ് ചെയ്യും. 15 ന് ആസാദി കാ അമൃത് മഹോത്സവ് ഘോഷയാത്രയും നടക്കും.