medicine-

കൊല്ലം: മയ​ക്കു​മ​രു​ന്നു​കൾ ഉപ​യോ​ഗി​ക്കാതെ ശരീ​ര​വേ​ദ​ന​ ഒഴി​വാ​ക്കാൻ ഒരു പുതിയ ഇംപ്ലാന്റ് മെഡി​ക്കൽ ഉപ​ക​ര​ണം, അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണി​വേ​ഴ്‌സി​റ്റി​യിലെ എൻജിനിയ​റിംഗ് പ്രൊഫ​സർ ജോൺ റോജേ​ഴ്‌സിന്റെ നേതൃ​ത്വ​ത്തി​ലുള്ള ഗവേ​ഷ​കർ കണ്ടു​പി​ടി​ച്ചി​രി​ക്കു​ന്നു.


വേ​ദ​ന​കൾ പല​വിധം

തല​യി​ലോ, പുറ​കിലോ അനുഭവപ്പെടുന്ന വേദന ജീവിതത്തെ ശരിക്കും തടസ​പ്പെ​ടു​ത്തും. എല്ലാ വേദ​ന​കളും ഒരു പോലെ അല്ല. വേദനയെ ഒരാൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന​താ​ണ് മുഖ്യം. തല​വേ​ദ​ന, നടു​വേ​ദ​ന, കഴുത്തുവേദ​ന എന്നിവ ഒരു വ്യക്തി​യുടെ ദൈനം​ദിന പ്രവർത്ത​ന​ങ്ങ​ളെ ബാധിക്കും. മിക്കപ്പോഴും പ്രായ​മുള്ള സ്ത്രീകളെ ബാധി​ക്കു​ന്ന, ഫൈബ്രോ​മ​യാൾജി​യ, പേശി​വ​ദേ​ന, തരു​ണാ​സ്ഥി​യുടെ തകർച്ച​കാരണമുണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈ​റ്റി​സ്, ആർത്ത​വ​മ​ല​ബ​ന്ധം, മൂത്ര​നാ​ളി​യിലെ അണു​ബാധ തുട​ങ്ങി​യവ കാരണമുണ്ടാകുന്ന ​പെൽവിക് വേദ​ന, വയ​റു​വേ​ദ​ന, രക്ത​ക്കു​ഴ​ലു​കൾ തക​രു​ന്ന​തി​ലൂടെയുണ്ടാകുന്ന ഇസ്‌കെ​മിക് വേദ​ന, കാൻസർ വേദ​ന ഇങ്ങനെ ശരീ​ര​വേ​ദ​ന​കൾ നിര​വ​ധി​യാണ്.


ഇംപ്ലാന്റ​ബിൾ മെഡി​ക്കൽ

ഉപ​ക​ര​ണ​ങ്ങൾ
ശസ്ത്ര​ക്രി​യയ്‌ക്കിടയിലോ, മറ്റ് ക്ലിനി​ക്കൽ ഇട​പെ​ട​ലു​ക​ളിലോ ഒരു പ്രത്യേക പ്രവർത്തനം നട​ത്തു​ന്ന​തിന് മനു​ഷ്യ​ശ​രീ​ര​ത്തിൽ സ്ഥാപി​ക്കാ​വുന്ന ഒരു മെഡി​ക്കൽ ഉപ​ക​ര​ണ​മാണ് ഇംപ്ലാന്റ​ബിൾ മെഡി​ക്കൽ ഉപ​ക​ര​ണം. ബ്രെസ്റ്റ് ഇംപ്ലാന്റു​കൾ, ഗർഭ​നി​രോ​ധന ഇൻട്രാ​ഗർഭാ​ശയ ഉപ​ക​ര​ണ​ങ്ങൾ, അസ്ഥി, കൃത്രിമ സന്ധി​കൾ തുട​ങ്ങി​യവ ഉദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ഹൃദ​യ​ത്തിന്റെ താളം നിയ​ന്ത്രി​ക്കാനും ഹൃദ​യ​ത്തിന്റെ പമ്പിംഗ് ശേഷി നില​നിറുത്താനും ബാറ്റ​റി​യിൽ പ്രവർത്തി​ക്കുന്ന ഒരു ഇംപ്ലാന്റ് ഉപ​ക​ര​ണ​മാണ് കാർഡി​യാക് സ്റ്റിമു​ലേ​റ്റർ. വള​രുന്ന വയോ​ജ​ന​സം​ഖ്യയും വിട്ടു​മാ​റാത്ത രോഗ​ങ്ങ​ളുടെ വർദ്ധ​നയും സാങ്കേ​തി​ക​വി​ദ്യ​യുടെ പുരോ​ഗ​തിയും ഇത്തരം പുതിയ ഉത്പ​ന്ന​ങ്ങ​ളുടെ വിക​സ​ന​ത്തിന്റെ കുതിച്ചു ചാട്ട​ത്തിന് കാര​ണ​മാ​കു​ന്നു. 2025 ആകു​മ്പോൾ ഈ ഉപ​ക​ര​ണ​ങ്ങ​ളുടെ വിപണി ഏതാ​ണ്ട് 1.035 ലക്ഷം​കോടി രൂപ കവി​യു​മെ​ന്നാണ് കണ​ക്കാ​ക്കുന്നത്.


ശരീ​ര​വേ​ദ​ന​യ​ക​റ്റാ​ൻ

ഇംപ്ലാന്റ് ഉപ​ക​രണം
വേദ​ന​യുള്ള ഭാഗത്തെ ഞര​മ്പു​കൾക്ക് സമീപം ഈ ഉപ​ക​രണം ഘടി​പ്പി​ച്ചാൽ വേദനയുടെ സിഗ്ന​ലു​കൾ തല​ച്ചോ​റി​ലെ​ത്തു​ന്നത് തട​യും. അങ്ങനെ വേദന രോഗി അറി​യി​ല്ല. ഇംപ്ലാന്റ് ഉപ​ക​ര​ണ​ത്തിന് ഒരു ഷീറ്റ് കട​ലാസിന്റെ കനമേയുള്ളൂ. വളരെ മൃദു​വാ​ണ്. എളു​പ്പ​ത്തിൽ വള​യ്ക്കാനും നീട്ടാനും സാധി​ക്കും. ഒരു നാഡിക്ക് ചുറ്റും പൊതി​യാം. പൊതി​ഞ്ഞു​വ​യ്ക്കുന്ന ഞര​മ്പിന്റെ താപ​നില കുറ​യും. അത് തണു​ക്കും. അതോടെ തല​ച്ചോ​റി​ലേക്ക് വേദനയുടെ സിഗ്ന​ലു​കൾ അയ​യ്ക്കാൻ കഴി​യാതെ വരും. ഞര​മ്പിലെ താപ​നില തീരെ കുറ​യാ​തി​രി​ക്കാ​നുള്ള സംവി​ധാ​നവുമുണ്ട്. ചികിത്സാകാലം കഴിഞ്ഞ് ഒരാ​ഴ്ച​യ്ക്കു​ള്ളിൽ ഈ ഇംപ്ലാന്റ് ഉപ​ക​രണം ശരീ​ര​ത്തിൽ അലിഞ്ഞു ചേരു​മെന്നും ജോൺ റോജേഴ്‌സ് പറ​ഞ്ഞു.

ഡോ. പ്രൊഫ. വിവേ​കാ​ന​ന്ദൻ പി. കട​വൂർ