phot
സ്വാതന്ത്ര്യദിനത്തിൻെറ വജ്രജൂബിലി ആഘോഷത്തിൻെറ ഭാദമായി പുനലൂർ ശബരിഗിരി സ്കൂൾ സംഘടിപ്പിച്ച പുനലൂർ സിറ്റി മാരത്തോൺ ഇളമ്പലിൽ നിന്നും ആരംഭിച്ചപ്പോൾ. സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ, പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്,സ്കൾ ഡയറക്ടർ അരുൺ ദിവാകർ തുടങ്ങിയവർ സമീപം

പുനലൂർ: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുനലൂർ ശബരിഗിരി സ്കൂളും ക്യാച്ച് സ്പോർട്സ് കോയമ്പത്തൂരും സംയുക്തമായി പുനലൂർ സിറ്റി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും കായിക പ്രേമികളും അടങ്ങുന്ന അറുനൂറോളം പേർ ഇളമ്പൽ, പൈനാപ്പിൾ, ചെമ്മന്തൂർ തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച മാരത്തോൺ മത്സരത്തിൽ പങ്കെടുത്തു. പുനലൂർ ഡിവൈ.എസ്.പി. ബി.വിനോദിന്റെ സാന്നിദ്ധ്യത്തിൽ സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ മത്സരങ്ങൾക്ക് ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള ഓട്ടക്കാർ പുനലൂർ ശബരിഗിരി സ്കൂൾ മൈതാനിയിലെത്തി. പിന്നീട് ഡോ.ജയകുമാർ ഹാളിൽ സമാപന സമ്മേളനം ചേർന്ന്. പി.എസ്.സുപാൽ എം.എൽ.എ, ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ മന്ത്രി കെ.രാജു, വാർഡ് കൗൺസിലർ അഖില സുധാകരൻ,പുനലൂർ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എ.ജി.പ്രതാപ ചന്ദ്രൻ, ഫാ. തോമസ് പോൾ, ശബരിഗിരി സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പാൾ എം.ആർ.രശ്മി, ദിൽകുമാർ,ഷാനി, സ്മിത മുഹമ്മദ്, മാനേജ്മെന്റ് പ്രതിനിധികളായ സുല ജയകുമാർ, ഡോ.ദിവ്യഅരുൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിജയികൾക്കും മാരത്തോണിൽ പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകളുംമെഡൽ, കാഷ് പ്രൈസ്, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു. വിളക്കുടി പഞ്ചായത്ത് അംഗം ആശ, സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, ക്യാച്ച് സ്പോർട്സ് സി.ഇ.ഒ ശങ്കർ ഗണേഷ് തുടങ്ങിയവർ പുനലൂർ സിറ്റി മാരത്തോണിന് നേതൃത്വം നൽകി.