photo
കരുനാഗപ്പല്ലി എസ്.എൻ.കോളേജിലെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെ/യ്യുന്നു.

കരുനാഗപ്പള്ളി:എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി എസ്.എൻ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. മാനേജർ എ.സോമരാജൻ ദേശീയപതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിനി , വൈസ് പ്രിൻസിപ്പൽ വിപിൻ ലാൽ എന്നിവർ നേതൃത്വം നല്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫിഷറീസ് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം അംഗങ്ങൾ ദേശീയ പതാകയുമായി കോഴിക്കോട് സൈക്കിൾ ഗ്രാമത്തിൽ സൗഹൃദ സന്ദർശനം നടത്തി. മുനമ്പത്ത് ഷിഹാബ് നാസർ പോച്ചയിൽ,നൗഷാദ്‌ തേവറ, വി.ബാബു, നാസറുദീൻ തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം കാസ് മന്ദിരത്തിൽസംഘടിപ്പിച്ചു. പ്രസിഡന്റ്‌ ആർ. രവീന്ദ്രൻപിള്ള ദേശീയ്പതാക ഉയർത്തി . പാടിപ്പുകഴ്താത്ത സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയം അഡ്വ. എൻ.എസ്. ജ്യോതികുമാർ അവതരിപ്പിച്ചു. മുൻ സൈനികരെ യോഗത്തിൽ ആദരിച്ചു. കാസ് സെക്രട്ടറി സജീവ് മാമ്പറ,നജീബ്മണ്ണേൽ, അജയകുമാർ, കബീർ, ലാൽ, എൻ. അജയകുമാർ, രാജീവ്മാമ്പറ എന്നിവർ സംസാരിച്ചു. ഭാരത സർക്കാർ യുവജന കാര്യ കായികമന്ത്രാലയം ജില്ലാ നെഹ്റു യുവ കേന്ദ്ര, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല,സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആർ. സാദിഖ് അമൃത മഹോത്സവത്തിന്റെ ഭാഗമായി ഭവന സന്ദർശന പരിപാടിയും ദേശീയപതാക വിതരണവും സംഘടിപ്പിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ പരിപാടി ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല കമ്മിറ്റി അംഗം മുഹമ്മദ്‌ സലിംഖാൻ അദ്ധ്യക്ഷനായി. ക്ലബ് ജോ. സെക്രട്ടറി ഗോപൻ ചക്കാലയിൽ, മഹേഷ്‌ കൃഷ്ണ,പ്രസാദ് എന്നിവർ നേതൃത്വം നൽകി.