 
കൊല്ലം : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ വന്ദേമാതര പദയാത്ര സംഘടിപ്പിച്ചു. മഹാത്മ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പദയാത്ര ചിന്നക്കടയിൽ സമാപിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയെത്തുടർന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും മഹിളാമോർച്ച ജില്ല പ്രഭാരിയുമായ ബി. ശ്രീകുമാർ പതാക കൈമാറി. ചിന്നക്കടയിൽ സമാപിച്ച പദയാത്രയിൽ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശാലിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ സ്വാഗതം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ശശികല റാവു, ദീപസഹദേവൻ, മഹിളാമോർച്ച സംസ്ഥാന സമിതി അംഗം ബിറ്റി സുധീർ, മഹിളാമോർച്ച ജില്ലാ ഭാരവാഹികളായ മായാസൂര്യ, രമാദേവി, ചെറുപുഷ്പം, ലളിതാംബിക തുടങ്ങിയവർ സംസാരിച്ചു. മഹിളാ മോർച്ച
ജില്ലാ സെക്രട്ടറി ജയശ്രീ നന്ദി പറഞ്ഞു.