 
കൊല്ലം : എച്ച്.കെ.എം.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സ്‌പെഷ്യൽ ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം 2022' ന് തുടക്കമായി. എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.സജീമ അദ്ധ്യക്ഷത വഹിച്ചു. എച്ച്.കെ.എം കോളജ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ അബ്ദുൽ കരിം, എം.ഡി നൗഫൽ, സ്കൂൾ കോ - ഓർഡിനേറ്റർ അലീഷ നൗഫൽ, അച്ചടക്ക സമിതി ചെയർമാൻ കെ.സതീഷ്, ഡി.ഇ.എൽ.ഇ.ഡി പ്രിൻസിപ്പൽ ഹുബേർട്ട് ആന്റണി, എച്ച്.കെ.എം ആർ.പി.എസ് പ്രിൻസിപ്പൽ സീനത്ത് നിസ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹന്നത്ത് സ്വാഗതവും ജി. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.