photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ് ദേശീയ പതാക ഉയർത്തുന്നു

പുത്തൂർ: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ75-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. രാവിലെ പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ആഘോഷ സമ്മേളനവും എസ്.ഐ ഉദ്ഘാടനം ചെയ്തു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ അദ്ധ്യക്ഷനായി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, സായന്തനം ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള, ചീഫ് കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ആർ.സി.സരിത, ശ്യാമളാദേവി, വിജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണം നടന്നു. ഇന്ന് രാവിലെ 9 മുതൽ ബോധവത്കരണ, സേവന പ്രവർത്തനങ്ങളും മധുരം വിതരണവും നടത്തും. 15ന് രാവിലെ 11ന് സ്വാതന്ത്ര്യ ദിന സമ്മേളനം, ഗൺമാൻ അസോസിയേഷൻ സംഗമം, കലാപരിപാടികൾ എന്നിവക്ക് ശേഷം വൈകിട്ട് പതാക താഴ്ത്തും.