pravasi
കേരള പ്രവാസി സംഘം അമ്പലംകുന്നിൽ സംഘടിപ്പിച്ച പതാകദിനാചരണം പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കേരള പ്രവാസി സംഘം 6-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ജില്ലയിൽ 600 യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ചടയമംഗലം ഏരിയ കമ്മിറ്റിയിൽ വെളിനല്ലൂർ വെസ്റ്റ് മേഖലയിൽ അമ്പലംകുന്നിൽ പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ചെങ്കൂരിൽ ഏരിയ ട്രഷറർ സൈജു മുണ്ടപ്പള്ളി, നിലമേലിൽ ജില്ല വൈസ് പ്രസിഡന്റ് എ.എ.ജലീൽ, കൈതോട് ഏരിയ സെക്രട്ടറി രഞ്ജിത്, വെയ്ക്കലിൽ ബദർ പുതുവലിൽ, എലിക്കുന്നാ മുകൾ മേഖല ജോ. സെക്രട്ടറി ഹക്കിം, കരുന്തലക്കോട് മേഖല ട്രഷറർ അബ്ദുൽ വാഹിദ്, ബംഗ്ലാം കുന്നിൽ നജീം മരോട്ടി പൊയ്ക, കരിങ്ങന്നൂരിൽ,ഏരിയ പ്രസിഡന്റ് റജി, ഇളമാട് ഏരിയ കമ്മിറ്റി അംഗം നിസാം എന്നിവർ പതാക ഉയർത്തി.