
ഇഞ്ചവിള: ചിറ്റയം ഉല്ലാസ് ഭവനിൽ മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പെരിനാട് ഖാദർ (77) നിര്യാതനായി.
ജില്ലയിലെ ആദ്യ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ഡി.സി.സി അംഗം, കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, തനിമ ആർട്സ് സ്ഥാപക പ്രസിഡന്റ്, ചിറ്റയം പൗരസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
കാറ്റ് വിതച്ചവർ, ഓണപ്പൂക്കൾ, ഓണനിലാവ്, എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. പഴയകാല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കബറടക്കം നടത്തി. മുൻ കേന്ദ്ര മന്ത്രി എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു. ഭാര്യ: മുത്തുബീബി. മകൾ: ഷെമി. മരുമകൻ: സലാഹുദ്ദീൻ.