sndyhss
നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, കൗൺസിലർ എൽ. സിന്ധുറാണി തുടങ്ങിയവർ സമീപം

കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പവിത്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സുബാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ എൽ. സിന്ധുറാണി എൻ.എസ്.എസ് സന്ദേശം നൽകി. എൽ. ഗ്രാഡിസൺ, എസ്. സന്തോഷ്, രാജാബിനു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില സ്വാഗതം പറഞ്ഞു.