കൊല്ലം : സർവോദയ കാർഷിക വികസന സമിതിയുടെ കർഷകദിനാചരണവും വാർഷികാഘോഷം 17 ന് വൈകിട്ട് 4 ന് പുളിയത്ത് മുക്ക് സാഹിത്യ വിലാസിനി ഗ്രന്ഥശാല ആഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും.

സമിതി പ്രസിഡന്റ് കെ.പി.ചന്ദ്രചൂഢൻ അദ്ധ്യക്ഷത വഹിക്കും. വിതരണോദ്‌ഘാടനം എം.നൗഷാദ് എം.എൽ.എ നടത്തും. മരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഉദയൻ, കൗൺസിലർ എ.അനീഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, എസ്.രഞ്ജിത്ത് എന്നിവർ സംസാരിക്കും. സമിതി സെക്രട്ടറി ആർ. ഷാജികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.അജയൻവ്യാസ നന്ദിയും പറയും.