sndp
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം യൂണിയൻ പ്രസിഡൻറ് മോഹൻ ശങ്കർ ദേശീയപതാക ഉയർത്തുന്നു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം

കൊല്ലം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ വിവിധ പരിപാടികൾക്ക് തുടക്കമായി.

രാവിലെ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ദേശീയപതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. രമേഷ്, മഹിമ അശോകൻ, നേതാജി രാജേന്ദ്രൻ, ബി.പ്രതാപൻ, എസ്.അജുലാൽ, ഷാജി ദിവാകർ, അഡ്വ.ധർമ്മരാജൻ, പുണർതം പ്രദീപ്, രഞ്ജിത്ത് രവീന്ദ്രൻ, അഡ്വ.എസ്. ഷേണാജി ,ജി.രാജ് മോഹൻ, ഡോ.എസ്.സുലേഖ, ഡോ.മേഴ്സി ബാലചന്ദ്രൻ ,ജി.ചന്തു, സജീവൻ, ഡോ.എസ്.വിഷ്ണു, വി.എസ്.മായ, ആർ.രജിഷ്, ഡോ. ശില്പാശശാങ്കൻ, വി.എസ്.അജി, പ്രമോദ് കണ്ണൻ, മണക്കാട് സജി, ഡി.വിലസീധരൻ, അഡ്വ.മണിലാൽ, മങ്ങാട് ഉപേന്ദ്രൻ, ബാബുരാജ് തംബുരു, ഹരി ഇരവിപുരം, ധനപാലൻ, തൊളിയറ പ്രസന്നൻ, വേണുഗോപാൽ, ആർ.ശരത് ചന്ദ്രൻ ,മുണ്ടയ്ക്കൽ രാജീവൻ, എ.അഭിലാഷ് പുതുച്ചിറ, ഉണ്ണികൃഷ്ണൻ, സുന്ദരേശൻ, കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി