
കല്ലുവാതുക്കൽ: സ്വാതന്ത്ര്യസമര സേനാനിയും കല്ലുവാതുക്കൽ യു.പി.എസ് റിട്ട. അദ്ധ്യാപകനുമായ ഇളംകുളം പ്രേം ഹൗസിൽ ആർ. കരുണാകരൻ നായർ (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. ഭാർഗവിഅമ്മ (റിട്ട. അദ്ധ്യാപിക, ചെന്തിപ്പിൽ എൽ.പി.എസ്). മക്കൾ: കെ.കെ. പ്രേംസി, കെ.കെ. സന്തോഷ്, കെ.കെ. ഉല്ലാസ്. മരുമക്കൾ: ജി. ഷീല, എൽ. ബിന്ദുകുമാരി.