thulaseedharan-nair-74

മാന്നാർ: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാളം വിഭാഗം റിട്ട. പ്രൊഫസർ കുരട്ടിക്കാട് കൗസ്തുഭത്തിൽ പ്രൊഫ. കെ. തുളസീധരൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുടുംബവീടായ കൊല്ലം പുത്തൂർ കരിമ്പിൻപുഴ മണ്ണാത്തിവിളയിൽ വീട്ടിൽ. ഭാര്യ: ബി. ആനന്ദവല്ലിഅമ്മ (കെമിസ്ട്രി വിഭാഗം റിട്ട. പ്രൊഫസർ, ഡി.ബി കോളേജ്, പരുമല). മക്കൾ: ടി. നാരായണൻ ഐ.പി.എസ് (എ.ഐ.ജി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം), ഡോ. എ. നിരഞ്ജന (പി.എച്ച്.സി, തലവടി, ആലപ്പുഴ). മരുമക്കൾ: പി.ഐ. ശ്രീവിദ്യ ഐ.എ.എസ് (മുൻ എക്സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ), ഡോ. കെ.എം. ഗണേഷ് (പി.എച്ച്.സി, പുലിയൂർ, ആലപ്പുഴ).