 
കൊല്ലം: പ്രമുഖർക്കും പ്രദേശത്തെ മുതിർന്ന വ്യക്തികൾക്കും ദേശീയപതാക സമ്മാനിച്ച് മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. സ്വാതന്ത്ര്യം സമ്മാനിച്ച മഹാരഥന്മാരെ ആദരിച്ച് വേണം സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തേണ്ടതെന്ന് രാജീവ് പാലത്തറ പറഞ്ഞു.
ലാലാസ് കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ വിനോദ് ലാൽ, ഡോക്ടർ കുസുമ ചന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് അരുണോധരൻ, ദുർഗാ ഭഗവതി ക്ഷേത്രം പ്രസിഡന്റ് സുധീർ, സെക്രട്ടറി ബിജുലാൽ, പ്രൊഫ. രാജേന്ദ്രൻ, പ്രൊഫ. വിജയലാൽ, സുഗതാനന്ദ പണിക്കർ, മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ സലാം, മുൻ തഹൽസീൽദാർ താജുദ്ദീൻ, ക്യാഷ്യൂ എക്സ്പോർട്ടർ സലിം, റോയൽ കൺവെൻഷൻ സെന്റർ ഡയറക്ടർ, ജലാൽ, മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും ക്യാഷ്യൂ എക്സ്പോർട്ടേഴ്സ് നേതാവുമായ നൗഫൽ തുടങ്ങിയവർക്ക്
ദേശീയപതാക കൈമാറി.
യു.ഡി.എഫ് മണ്ഡലം കൺവീനർ അശോക് കുമാർ, യൂത്ത് കോൺഗ്രസ് നേതാവ് ആരിഫ് മുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നാസിം, മണ്ഡലം സെക്രട്ടറി സലാഹുദ്ദീൻ, ബൂത്ത് പ്രസിഡന്റ് മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.