പുനലൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പുനലൂർ ജില്ലയുടെ നേതൃത്വത്തിൽ 75-ാം സ്വാതന്ത്ര്യദിനാഷോഘങ്ങളുടെ ഭാഗമായി വിദ്യാർത്ഥി ലഹരി മുക്ത കേരള റാലി സംഘടിപ്പിച്ചു. പുനലൂർ എ.ഇ.ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച റാലി നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. സമാപന യോഗം പത്തനാപുരം ഗന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജയചന്ദ്രൻ അദ്ധ്യക്ഷനായി. പുനലൂർ എസ്.ഐ രാജേഷ് കുമാർ, പിറവന്തൂർ സോമരാജൻ, ആർ.എസ്.ബിജുലാൽ, ബിജു, അദ്ധ്യാപികമാരായ സുഷമ, മൈതീൻ ബീവി, ഷലി, കാർത്തിക, വിജയൻ പിള്ള,വിജയൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.