phot
സി.പി.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് കരവാളൂർ മേഖല കമ്മിറ്റികളുടെ നേൃത്വത്തിൽ കരവാളൂരിൽ ചേർന്ന പ്രതിഭ സംഗമം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: സി.പി.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് കരവാളൂർ മേഖല കമ്മിറ്റികളുടെ നേൃത്വത്തിൽ പ്രതിഭാസംഗമവും അനുമോദനവും സംഘടിപ്പിച്ചു. പി.എസ്.സുപാൽ എം.എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ലിസി ഷിബു അദ്ധ്യക്ഷയായി. സി.പി.ഐ കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ഗോപി,മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം എസ്.ബിന്ദു, എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.രാജ് ലാൽ, കെ.വി.സിജു, അനൂപ് ഉമ്മൻ, അരവിന്ദാഷൻ,സന്തോഷ്, എസ്.സുജിത്ത്, എ.അജിത്ത് തുടങ്ങിയവർ സംസാരിച്ചു.