photo
കഥകളി ചുവർ ചിത്രം.

കരുനാഗപ്പള്ളി: കഥകളിയുടെ നാടായ ചെറിയഴീക്കലിൽ കേരളത്തിലെ ഏറ്റവും വലിയ കഥകളി ചുമർച്ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചെറിയഴീക്കൽ ഗ്രാമം വാട്ട്സ് ആപ്പ് കൂട്ടായ്മയാണ്ചിത്രം സമർപ്പിക്കുന്നത്. 25 മീറ്റർ ഉയരമാണ്‌ ചിത്രത്തിനുള്ളത്. പ്രശസ്ത ചിത്രകലാകാരൻ ഹരീഷ് വള്ളിക്കുന്നും പൂക്കുഞ്ഞും കൂടിയാണ് കഥകളിയുടെ ചിത്രം വരച്ചത്. ചിത്രം സ്വാതന്ത്യ ദിനത്തിൽ കഥകളി നടൻ ചിത്രഭാനു നാടിന് സമർപ്പിക്കും. പത്ത് ദിവസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. തുടർന്ന് രക്തദാന ക്യാമ്പും നടക്കും.