kunnathoor-
ഭരണിക്കാവ് കോൺഗ്രസ് ഭവൻ അങ്കണത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ദേശീയ പതാക ഉയർത്തുന്നു

കുന്നത്തൂർ : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷനായി. നേതാക്കളായ പി.കെ. രവി, പി.നൂറുദ്ദീൻ കുട്ടി, സരസ്വതിഅമ്മ, എം.ചന്ദ്രശേഖര പിള്ള, സുഹൈൽ അൻസാരി,കുന്നത്തൂർ പ്രസാദ്, ടി.എ.സുരേഷ് കുമാർ, അർത്തിയിൽ അൻസാരി, റെജി കുര്യൻ,അബ്ദുൽ സമദ്,അനിൽ പനച്ചവിള,വരിക്കോലിൽ ബഷീർ എന്നിവർ സംസാരിച്ചു.