പുനലൂർ: സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ത്രിവർണശോഭയിലാക്കിയ തെന്മല പരപ്പാർ അണക്കെട്ടും പുനലൂർ തൂക്കുപാലവും കാണികൾക്ക് കൗതുക കാഴ്ചയായി. അണക്കെട്ടിൽ ഉയർത്തിയ മൂന്ന് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളവും ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലത്തിന്റെ കരിങ്കൽ ആർച്ചുകളും വൈദ്യുത അലങ്കാരത്തിൽ ത്രിവർണ നിറമായി. കല്ലട ഇറിഗേഷനും പുനലൂർ നഗരസഭയും ചേർന്നാണ് രണ്ടിടത്തും വൈദ്യുത അലങ്കാരം ഒരുക്കിയത്. പുനലൂരിൽ പി.എസ്.സുപാൽ എം.എൽ.എ കാണികൾക്കായി തൂക്ക് പാലം തുറന്ന് നൽകി.