krishi
വിളക്കുടി ഗ്രാമപഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ പതിനേഴാം വാർഡ്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദബിയ നാസറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഡംഗം ലീന സുരേഷ് അദ്ധ്യക്ഷനായി. വിളക്കുടി കൃഷി ഓഫീസർ എം.എസ്.ധന്യ ,സുരേഷ് ബാബു, കർഷക സുബൈദ ബീവി, പദ്ധതിയുടെ വാർഡ്തല കർഷക സമിതിയംഗങ്ങൾ, സി.ഡി.എസ്.- എ.ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.