sneha
മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അർ​ഹ​നാ​യ എ.ബി​ജു കു​മാ​റി​ന് ഗാ​ന്ധി സ്​മാ​ര​ക നി​ധി സെൻ​ട്രൽ ട്ര​സ്റ്റി കെ ജി ജ​ദീ​ശൻ സ്‌​നേ​ഹാ​ദ​ര​വ് നൽ​കു​ന്നു .

ചാ​ത്ത​ന്നൂർ: സാ​മ്പ​ത്തി​ക - ആ​ഹാ​ര - വ​സ്​ത്ര ദാ​രി​ദ്ര്യത്തേ​ക്കാ​ൾ ഭ​യാ​ന​ക​മാ​ണ് വാർ​ദ്ധ​ക്യകാ​ല ഒ​റ്റ​പ്പെ​ട​ലെ​ന്നും അ​വി​ടെ​യാ​ണ് സ്‌​നേ​ഹാ​ശ്ര​മം പോ​ലു​ള്ള വൃദ്ധസ​ദ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ​ന്നും ഗാ​ന്ധി സ്​മാ​ര​ക നി​ധി സെൻ​ട്രൽ ട്ര​സ്റ്റി കെ.ജി.ജ​ഗ​ദീ​ശൻ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ​ വർ​ഷ​ത്തെ പൊ​ലീ​സ് മെ​ഡ​ൽ നേടിയ പ്ലാ​വിൻ മൂ​ട് ക​വി​താ​ഭ​വ​നിൽ എ.ബി​ജുകു​മാ​റി​ന് സ്‌​നേ​ഹാ​ദ​ര​വ് നൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധിദർ​ശൻ സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡന്റ് കെ.മോ​ഹ​നൻ, ബി​ജു ​യു​വ​ശ്രീ, സ്‌​നേ​ഹാ​ശ്ര​മം ചെ​യർ​മാൻ ബി. പ്രേ​മാ​ന​ന്ദ്, സെ​ക്ര​ട്ട​റി പ​ത്മാ​ല​യം ആർ.രാ​ധാ​കൃ​ഷ്​ണൻ, തി​രു​വോ​ണം രാ​മ​ച​ന്ദ്രൻ പി​ള്ള, പി.എം.രാ​ധാ​കൃ​ഷ്​ണൻ, ബി.സു​നിൽ​കു​മാർ, രാ​ജേ​ന്ദ്ര​കു​മാർ, ആർ.ഡി.ലാൽ, രാ​മ​ച​ന്ദ്രൻ പി​ള്ള, ഭൂ​മി​ക്കാ​രൻ ജെ.പി, ആ​ല​പ്പാ​ട്ട് ശ​ശി​ധ​രൻ, ക​ബീർ എ​ന്നി​വർ സം​സാ​രി​ച്ചു.